മാസ്‌ക്കുകളുടെ വിതരണം

മാസ്‌ക്കുകളുടെ വിതരണം

ചാരിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്‌ക്കുകളുടെ വിതരണം 24/04/2020 മുതൽ തുടങ്ങുന്നു. മാസ്‌ക്കുകൾ തയ്ച്ചു തന്ന എല്ലാവരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

സണ്ടേസ്കൂളിന്‍റെയും ഓഫീസിന്‍റെയും ഉദ്ഘാടനം

ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസുകൊണ്ട് പുതിയ സണ്ടേസ്കൂളിന്‍റെയും ഓഫീസിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍…

8 നോന്പ് പെരുന്നാളിന് അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടി കയറ്റുന്നു.

8 നോന്പ് പെരുന്നാളിന് അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടി കയറ്റുന്നു.

ക്വിസ് കോബറ്റീഷനും അനുസ്മരണ സമ്മേളനവും

ക്വിസ് കോബറ്റീഷനും അനുസ്മരണ സമ്മേളനവും

നെല്ലിമറ്റം കോളനിപ്പടിയില്‍ വെച്ചുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ നമ്മെ വിട്ട് പിരി‍ഞ്ഞ അഞ്ച് സ്കൂള്‍ കുട്ടികളുടെ രണ്ടാം ഓര്‍മ്മദിനം പ്രമാണിച്ച് മാരമംഗലം സെന്‍റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ട്രസ്റ്റും, ജോഹന്‍ മെമ്മോറിയല്‍ ലൈബ്രറിയും സംയുക്തമായി നടത്തിയ ഹൈസ്കൂള്‍ തല ക്വിസ് കോബറ്റീഷനും കരിയര്‍ ഗൈഡന്‍സ് ക്ലാസും, പ്രദേശത്തെ അഞ്ച് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ ഷിപ്പും, കുട്ടികളുടെ അനുസ്മരണ സമ്മേളനവും 9/7/17 ഞായറാഴ്ച മാരമംഗലം സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടന്നു.

അനുസ്മരണ സമ്മേളനം ബഹു. കോതമംഗലം എം എല്‍ എ ശ്രീ ആന്‍റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 5 സര്‍ക്കാര്‍ സ്കൂളിലെ 5 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും എം എല്‍ എ നല്‍കി. കോതമംഗലം താലൂക്കിലെ ഐ സി എസ് ഇ, സി ബി എസ് ഇ, എസ് റ്റി എ റ്റി സിലബസില്‍ പ്പെട്ട 25 ഹൈസ്കൂളുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ സെന്‍റ് ജോസഫ് ഹൈസ്കൂള്‍ പൈങ്ങോട്ടൂരിലെ ബാസില്‍ ബഷീര്‍, അദീബ ഫൈറോസ് അലി, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ വടാട്ടുപാറയിലെ ജിത്തു കെ എം, റിസാന്‍ ഹര്‍ഷന്‍ കെ എം, ശോഭനാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മേഘ മോഹനന്‍, ലക്ഷ്മി അജയകുമാര്‍, മാര്‍ അത്താനേഷ്യസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ കാര്‍ത്തിക് ഗോപന്‍, അന്‍റോണിയ മാര്‍ട്ടിന്‍, വിമലഗിരി പബ്ളിക് സ്കൂളിലെ റിസ്മി ലിയാ എം, ഹരീസ പി എന്നീ കുട്ടികള്‍ എത്തുകയും ഫൈനല്‍ റൗണ്ടില്‍ 145 പോയിന്‍റോടെ പൈങ്ങോട്ടൂര്‍ സ്കൂള്‍ ഒന്നാം സ്ഥാനത്തും 125 പോയിന്‍റോടെ വടാട്ടുപാറ സര്‍ക്കാര്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തും 100 പോയിന്‍റോടെ ശോഭനാ സ്കൂള്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ഫസ്റ്റ് 5001 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും സെക്കന്‍ഡ്3001 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും തേര്‍ഡ് 1001 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നാല്, അഞ്ച് സ്ഥാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൂടാതെ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. സമ്മാന ദാനം ബഹു. എം എല്‍ എ ശ്രീ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു.

അനുസ്മരണ സമ്മേളനം ബഹു. എം എല്‍ എ ശ്രീ ആന്‍റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. മാരമംഗലം പളളി വികാരി ഫാ. ജോസ് പരത്തുവയലില്‍, പളളി സെക്രട്ടറി ശ്രീ ബേബി കുര്യാക്കോസ്, ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് ശ്രീ കെ കെ വര്‍ഗീസ്, ജോ. സെക്രട്ടറി ശ്രീ എല്‍ദോസ് കെ എം, ട്രഷറാര്‍ എല്‍ദോസ് മാത്യു എന്നിവര്‍ സംസാരിച്ചു.

അനിരുദ്ധനു വേണ്ടി

മാരമംഗലം സ്വദേശി അനിരുദ്ധനു വേണ്ടി മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പളളിയുടെ കീഴിലുളള സെന്‍റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്‍റെ താക്കോല്‍ കോതമംഗലം എം എല്‍ എ ശ്രീ ആന്‍റണി ജോണ്‍ കൈമാറുന്നു.

2017 – 19 വര്‍ഷത്തെ ഭാരവാഹികള്‍

വികാരി – ഫാ. ജോസ് പരത്തുവയലില്‍ – 9446510628
സെക്രട്ടറി – ബേബി കുര്യാക്കോസ്, മാറാച്ചേരി പുത്തന്‍പുര – 9995860172
ട്രസ്റ്റി:
– പൗലോസുകുട്ടി ജേക്കബ്ബ്, ഇടക്കാട്ട് – 9446720125
– സ്കറിയ വര്‍ക്കി, കാക്കത്തോട്ടത്തില്‍ – 9496332657

കമ്മറ്റി അംഗങ്ങള്‍
സണ്ണി പോള്‍, മാറാച്ചേരി പുത്തന്‍പുര – 9447914758
സ്കറിയ വര്‍ക്കി, ഇടക്കാട്ട് – 9961273968
സി. ജെ. കുര്യാച്ചന്‍, ചെറുകര – 9947503292
എല്‍ദോസ് കെ. എം. കുന്നപ്പിളളി – 9447176599
ജിമ്മി ജോര്‍ജ്ജ് പി. മാറാച്ചേരി പുത്തേത്ത് – 9447218847
ഡെന്നി ജോയി, പടിഞ്ഞാറെക്കുടി – 9847093181
ബേസില്‍ മത്തായി, കുറ്റിശ്രക്കുടിയില്‍ – 8606570088
ജിജോ എം കുര്യന്‍, മുകളേല്‍ – 9895246142