മാരമംഗലം കാദേശ് മാര്‍ ഗീവര്‍ഗീസ് സഹദാ പളളിയുടെ കീഴിലുളള കുത്തുകുഴി കപ്പേളയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെയും പരി. പരുമല തിരുമേനിയുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുക്കി പണിത കപ്പേളയുടെ കൂദാശയും മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയതില്‍, ഫാ. ജേക്കബ്ബ് കുടിയിരിക്കല്‍, ഫാ. ജോയി മാറാച്ചേരില്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു. കോതമംഗലം രൂപതാ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് കാര്യാമഠത്തില്‍ പ്രംസംഗിച്ചു. ട്രസ്റ്റിമാരായ എം. സി. കുര്യാക്കോസ്, ടി. പി. പൗലോസ് സെക്രട്ടറി എം.സി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.